Tag Archives: Prayer

Prayer of St. Alphonsa / വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന

Prayer of St. Alphonsa

O Lord Jesus, hide me in the wound of your Sacred Heart, Free me from my desire to be loved and esteemed. Guard me from my evil attempts to win fame and honor. Make me humble till I become a small spark in the flame of love in your Sacred Heart. Grant me the grace to forget myself and all worldly things. Jesus, sweet beyond words, convert all worldly consolations into bitterness for me. O my Jesus, Sun of Justice, enlighten my intellect and mind with your sacred rays. Purify my heart, consume me with burning love for you, and make me one with you. Amen!

 വിശുദ്ധ അൽഫോൻസാമ്മയുടെ പ്രാർത്ഥന

ഓ! ഈശോനാഥാ! അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കേണമേ. സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള എന്റെ ആശയിൽനിന്ന് എന്നെ വിമുക്തയാക്കേണമേ. കീർത്തിയും ബഹുമാനവും സമ്പാദിക്കുവാനുള്ള ദുഷിച്ച ഉദ്യമത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ. ഒരു പരമാണുവും അങ്ങേ തിരുഹൃദയത്തിലെ ഒരു പൊരിയും ആകുന്നതുവരെ എന്നെ എളിമപ്പെടുത്തേണമേ. സൃഷ്ടികളെയും എന്നെത്തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ. പറഞ്ഞറിയിക്കുവാൻ പറ്റാത്ത മാധുര്യമുള്ള എന്റെ ഈശോയേ, ലൗകികാശ്വാസങ്ങളെല്ലാം എനിക്കു കയ്പ്പായി പകർത്തേണമേ. നീതി സൂര്യനായ എന്റെ ഈശോയേ, നിന്റെ ദിവ്യകതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച്, ബുദ്ധിയെ പ്രകാശിപ്പിച്ച്, ഹൃദയത്തെ ശുദ്ധീകരിച്ച്, നിന്റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കേണമേ. ആമേൻ!